തൊടുപുഴ: കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിനിടയിൽ പ്രവർത്തകന്റെ കയ്യിൽ ബസ് തട്ടിയതുമായി ബന്ധപ്പെട്ട് പ്രവർത്തകരും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിൽ വാക്കേറ്ററ്റം. ഇന്നലെ വൈകിട്ട് ആറുമണിയോടെ അമ്പലം ബൈപ്പാസ് റോഡിൽ മുൻസിപ്പൽ പാർക്കിന് മുമ്പിലായിരുന്നു തർക്കം. നിലമ്പൂർ സർവീസ് നടത്തുന്ന ബസ് പ്രകടത്തിനരികിലൂടെ വേഗത്തിലോടിക്കുന്നതിനിടയിൽ പ്രവർത്തകന്റെ കയ്യിൽ തട്ടുകയായിരുന്നു. ഇതോടെ കോൺഗ്രസ് പ്രവർത്തകർ പ്രകോപിതരാകുകയായിരുന്നു. തുടർന്ന് പത്ത് മിനിറ്റോളം പ്രവർത്തകരും ഡ്രൈവറും തമ്മിൽ തർക്കമുണ്ടായി. കെ.എസ് ആർ.ടി.സി ഡ്രൈവർ ക്ഷമാപണം നടത്തിയതോടെയാണ് പ്രവർത്തകർ പിന്മാറിയത്.
രാഹുൽഗാന്ധിക്കെതിരെ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവ് ചാനൽ ചർച്ചയ്ക്കിടെ കൊലവിളി മുഴക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്.