രാജാക്കാട്:ഒക്ടോബർ 7 മുതൽ 10 വരെ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കുന്ന അടിമാലി ഉപജില്ല സ്‌കൂൾ കായികമേളയുടെ സ്വാഗത സംഘം രൂപീകരിച്ചു. അടിമാലി എ .ഇ .ഒ ആനിയമ്മ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ മാനേജർ കെ.പി ജെയിൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഒ.എസ് റെജി സ്വാഗതവും കായികാദ്ധ്യാപകൻ എ .സുനിൽകുമാർ നന്ദിയും പറഞ്ഞു.എച്ച് എം ഫോറം സെക്രട്ടറി എ.എസ് ആസാദ്,സബ് ജില്ലാ സ്‌പോർട്സ് സെക്രട്ടറി എ. എസ് സുനീഷ്,ഹെഡ്മാസ്റ്റർ
കെ.ആർ ശ്രീനി,പി.ടി.എ പ്രസിഡന്റ് വി.എൻ ഉല്ലാസ്, ബ്ലോക്ക് മെമ്പർകിങ്ങിണി രാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ബിജി സന്തോഷ്,സി.ആർ രാജു എന്നിവർ പ്രസംഗിച്ചു. കായികമേളയുടെ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളും രൂപികരിച്ചു.