തൊടുപുഴ: ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കുവാനും വർഗീയതയ്ക്കെതിരെ സന്ധിയില്ലാതെ പോരാടുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും, സംസ്ഥാന സർക്കാർ കേസെടുക്കാൻ നിർദ്ദേശിക്കാത്തത്,സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ അന്തർധാരയാണെന്ന് കെണ പി. സി. സി ജനറൽ സെക്രട്ടറി അഡ്വ. എസ്.അശോകൻ പറഞ്ഞു.
ബി ജെ പി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഷിബിലി സാഹിബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഡിസിസി പ്രസിഡന്റ് ജോയി തോമസ് മുഖ്യപ്രഭാഷണം നടത്തി., ഡിസിസി സെക്രട്ടറിമാരായ എൻ ഐ ബെന്നി, ടി ജെ പീറ്റർ, കെ കെ തോമസ്, പി എസ് ജേക്കബ്, ബോസ് തളിയൻചിറ,റോബിൻ മൈലാടി, വിനയ വർദ്ധൻ ഘോഷ് തുടങ്ങിയവർ പ്രസംഗിച്ചു.