heartday
ആൽഅസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വേൾഡ് ഹാർട്ട് ഡേയോടനുബന്ധിച്ച് നടത്തിയ മങ്ങാട്ടുകാവല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽസംഘടിപ്പിച്ച ഫ്ളാഷ് മോബ്

തൊടുപുഴ: ആൽഅസ്ഹർ മെഡിക്കൽ കോളേജ് & സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വേൾഡ് ഹാർട്ട് ഡേ ആഘോഷങ്ങൾ മങ്ങാട്ടുകാവല പ്രൈവറ്റ് ബസ് സ്റ്റാൻഡിൽസംഘടിപ്പിച്ചു.

ഹൃദയത്തിന്റെ ആരോഗ്യ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടി പ്രേക്ഷകരുടെ ഹൃദയാകൃതി സംഗമം കൊണ്ട് ആരംഭിച്ചു. മുനിസിപ്പൽ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം നിർവഹിച്ചു.
സീനിയർ കൺസൾട്ടന്റ് കാർഡയോളജിസ്റ്റ് ഡോ. പി.എച്ച് മുഹമ്മദ് സലിം ഹൃദയാരോഗ്യ പ്രഭാഷണം നടത്തി.

പരിപാടിയുടെ ഭാഗമായി നിരവധി കലാപരിപാടികളും അരങ്ങേറി:സിനിമാ താരം സാരംഗി ശ്യാം അവതരിപ്പിച്ച നൃത്തം,സുംബ ഡാൻസ് സെഷൻ തുടങ്ങിയ പരിപാടികൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചു.