ഇടുക്കി: 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമം സംഘടിപ്പിക്കുന്ന കിഴക്കൻ മേഖല ശിവഗിരി തീർത്ഥാടന പദയാത്രയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ 20ന് ചക്കുപള്ളത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര പുറ്റടി, ചേറ്റുകുഴി, കട്ടപ്പന, ഏലപ്പാറ, മുണ്ടക്കയം, എരുമേലി, റാന്നി, മലയാലപ്പുഴ, വാഴമുട്ടം, തോലൂഴം, അടൂർ, തൂവയൂർ, പുത്തൂർ, കുണ്ടറ, കൊട്ടിയം, പരവൂർ, കാപ്പിൽ, വർക്കല വഴി 29ന് ശിവഗിരിയിലെത്തും. കെ.എൻ. തങ്കപ്പൻ (ചെയർമാൻ), ഇന്ദിര വിജയൻ (വൈസ് ചെയർമാൻ), പി.എൻ. രവിലാൽ (കൺവീനർ), വി.കെ. സത്യവ്രതൻ (ട്രഷറർ), എസ്. ശരത് (സെക്രട്ടറി) എന്നിവർ ഭാരവാഹികളായി പദയാത്രാ സമിതി രൂപീകരിച്ചു.