തൊടുപുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ വിജയദശമി ആഘോഷം നാളെ നടക്കും. മഹാനവമിയായ ഇന്ന് മുതൽ സരസ്വതി പൂജ, രാവിലെ 6ന്
ശ്രീലളിതാ സഹസ്രനാമാർച്ചന, 9.15 മുതൽ 10.45 വരെ ഇരളിയൂർ അരുണൻ നമ്പൂതിരിയുടെ പ്രഭാഷണം, വൈകിട്ട് 5.00 മുതൽ 6.30 വരെ മേളം, 7.30 മുതൽ 8.30വരെ സംഗീതകച്ചേരി, നാളെ വിജയദശമി -പൂജയെടുപ്പ്. രാവിലെ 6 മുതൽ ശ്രീലളിതാ സഹസ്രനാമാർച്ചന, രാവിലെ 7.30 മുതൽ 10 വരെ തൊടുപുഴ സ്വരലയ സംഗീത കലാലയത്തിലെ നറോളം വിദ്യാർത്ഥികളുടെ സംഗീതാരാധന, സംഗീത സദസ്സുകൾ തുടർന്ന് പഞ്ചരത്നാലാപനം, 10 മുതൽ ഡോ. കെ. പദ്മകുമാറിന്റെ പ്രഭാഷണം വിഷയം: നവരാത്രി - ദേവ്യാരാധനയും അനുഷ്ഠാനങ്ങളും, രാവിലെ 11 മുതൽ സൽജൻ കൃഷ്ണ തൊടുപുഴ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. വൈകിട്ട് സ്‌പെഷ്യൽ ദീപാരാധനയോടു കൂടി പത്തു ദിവസം നീണ്ടു നിന്ന നവരാത്രി ആഘോഷങ്ങൾക്ക്സമാപനം കുറിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, ചെയർമാൻ കെ.കെ. പുഷ്പാംഗദൻ, മാനേജർ ബി. ഇന്ദിര, കോ-ഓർഡിനേറ്റർമാരായ ബി. വിജയകുമാർ, അഡ്വ. ശ്രീവിദ്യാ രാജേഷ് എന്നിവർ അറിയിച്ചു.