kavitha

കോലാനി: തൊടുപുഴ കൃഷി ഭവൻ, കോലാനി ജനരഞ്ജിനി വായനശാലയുമായി ചേർന്ന് കർഷകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. മുൻസിപ്പൽ കൗൺസിലർ കവിത വേണു ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസി. കെ.ഐ. ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി ഭാരവാഹികളായ കെ.ബി. സുരേന്ദ്രനാഥ്, ജലജ ശശി, ഷാജു കെ.ബി, ജെ.എസ്. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. പച്ചക്കറി വിത്തുകളുംവിതരണം ചെയ്തു. തൊടുപുഴ അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ ജി.എസ്. സന്ധ്യ സ്വാഗതവും കൃഷി അസിസ്റ്റന്റ് ജിജി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.