മൂലമറ്റം: എട്ടുമാസത്തോളമായി സെക്രട്ടറിയേറ്റിനു മുമ്പിൽ നടക്കുന്ന ആശാസമരം ആവശ്യങ്ങൾ അംഗീകരിച്ച് ഉടൻ ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് ആശാസമരസഹായ സമിതി ആഭിമുഖ്യത്തിൽ മൂലമറ്റത്ത് നാളെ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. വൈകിട്ട് 4 ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം നടക്കുന്ന പ്രതിഷേധ സദസ്സ് ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്യും.