തൊടുപുഴ : രാഷ്ട്രീയ സ്വയസേവക സംഘത്തിന്റെ നൂറാം ജന്മദിനാഘോഷങ്ങൾക്ക് ഇടുക്കി ജില്ലയിൽ ഇന്ന് മുതൽ തുടക്കമാകും ജില്ലയിലെ 27 കേന്ദ്രങ്ങളിൽ പഥസഞ്ചലനവും 35 കേന്ദ്രങ്ങളിൽ പൊതുമഹോത്സവങ്ങളും നടക്കും. രാവിലെ 11.30 ന് അടിമാലി പഞ്ചായത്ത് മൈതാനിയിൽ നടക്കുന്ന പരിപാടിയോടെ ജില്ലയിലെ പരിപാടികൾക്ക് തുടക്കമാകും. ആർ. എസ്. എസ് സംസ്ഥാന പ്രൗഢ പ്രമുഖ് എസ്. സുധർമ്മൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും വൈകിട്ട് 5 ന് കോലാനി ബൈപ്പാസ്സിൽ പുളിമൂട്ടിൽ ഗ്രൗണ്ടിൽ നടക്കുന്ന പൊതു പരിപാടിയിൽ റിട്ട. എയർഫോഴ്സ് വിംഗ് കമാൻണ്ടർ എം.കെ. അജി അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സംസ്ഥാന കാര്യകാരി സദസ്യൻ ക. ഭ. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് 4 ന് കട്ടപ്പന സരസ്വതി വിദ്യാപീഠം സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാന കാര്യകാരി സദസ്യൻ വി. മഹേഷ് മുഖ്യ പ്രഭാഷണം നടത്തും. നാളെ വൈകിട്ട് 4 ന് മണക്കാട് നടക്കുന്ന പരിപാടിയിൽ തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി സി. റജിത്ത്കുമാർ മുഖ്യ പ്രഭാഷണം നടത്തും. റിട്ട. ഹോണററി സുബേദാർ മേജർ വിജകുമാർ എൻ. അദ്ധ്യക്ഷ പ്രഭാഷണം നടത്തും. 5ന് ഉടുമ്പന്നൂരിൽസംസ്ഥാന കാര്യകാരി സദസ്യൻ എ, എം. കൃഷ്ണൻ, 4.30 ന് കുടയത്തൂരിൽ റിട്ട. അസി. കമാൻഡന്റ് ഓഫ് പൊലീസ് വി. ജി. ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ബി. എം എസ്. സംസ്ഥാന സെക്രട്ടറി സിബി വർഗ്ഗീസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. കാഞ്ചിയാർ, ഇരട്ടയാർ, അന്യാർതൊളു, രാമക്കൽമേട്, മുണ്ടിയെരുമ, നെടുങ്കണ്ടം, കുമളി, കൊച്ചറ, അണക്കര, വള്ളക്കടവ്, വണ്ടിപ്പെരിയാർ, ഏലപ്പാറ, ഉപ്പുതറ, വാഴത്തോപ്പ്, കഞ്ഞിക്കുഴി, മാങ്കുളം, കൊന്നത്തടി, പണിക്കൻകുടി, സേനാപതി, ശാന്തൻപാറ, കോവിൽക്കടവ്, കോവിലൂർ, ബൈസൺവാലി, രാജാക്കാട്, കുമാരമംഗലം, ഇടവെട്ടി, കരിങ്കുന്നം, മൂലമറ്റം, തുടങ്ങിയ സ്ഥലങ്ങളിലും പരിപാടികൾ നടക്കും. വിവിധ പരിപാടികളിൽ സംസ്ഥാന കാര്യ കർത്താക്കളായ പി. പ്രമോദ്, എ.കെ. സനൻ ,വിഭാഗ് കാര്യകർത്താക്കളായ എം. ടി ഷിബു, അനൂപ് കെ. ജി, ഇ. എൻ. സുരേഷ്, അജി കുളത്തുങ്കൽ പി. ആർ. ഹരിദാസ്, എൻ. അനിൽബാബു, എ. സന്തോഷ് ബാബു, പി. സി. അനിൽ, ബി. ദിനു, എ.പി. ഗോപിനാഥ്, തങ്കരാജ് , വി.കെ . ബിജു തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തും.