തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രഗത്ഭരായ ഒരു കൂട്ടം വാദ്യ
കലാകാരന്മാരുടെ നേതൃത്വത്തിൽ വിജയദശമി നാൾ മുതൽ ക്ഷേത്രത്തിൽ വാദ്യകലകളായ തകിൽ, ചെണ്ട, തിമില, ഇടയ്ക്ക, സോപാനസംഗീതം, നാദസ്വരം എന്നിവ കുട്ടികളെ പഠിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 8.30 മുതൽ 9.30 വരെ ക്ലാസുകൾ ഉണ്ടായിരിക്കും. ഈ രംഗത്തെ പ്രഗത്ഭരായ കെ.ആർ. മോഹൻദാസ് വൈക്കം, ജിതിൻ മാരാർ, എരുമേലി കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ. വാദ്യകലകളുടെ ഉദ്ഘാടനം രാവിലെ 9.30ന് ക്ഷേത്രതിരുമുറ്റത്ത് വാദ്യകലാചാര്യൻ തൃക്കാമ്പുറം ജയദേവ മാരാർ നിർവഹിക്കും. ക്ഷേത്രം ചെയർമാൻ കെ.കെ. പുഷ്പാംഗദന്റെ അദ്ധ്യക്ഷതയിൽ ക്ഷേത്രം മേൽശാന്തി മാധവൻ പോറ്റി ഭദ്രദീപപ്രകാശന കർമ്മം നടത്തും. ഡോ. പദ്മകുമാർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന യോഗത്തിൽ കെ.ആർ. മോഹൻദാസ് സ്വാഗതം ആശംസിക്കും. മാനേജർ ബി. ഇന്ദിര, ഉപദേശക സമിതി അംഗങ്ങളായ സി.സി. കൃഷ്ണൻ, കെ.ആർ. വേണു, അഡ്വ.ശ്രീവിദ്യാ രാജേഷ്, ബി. വിജയകുമാർ, ജയകുമാർ വാര്യർ, ജിതിൻ മാരാർ, എരുമേലി
കണ്ണൻ എന്നിവർ സംസാരിക്കും.