
തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കന്നിമാസത്തിലെ തിരുവോണഊട്ട്
മൂന്നിന് നടക്കുമെന്ന് ഭാരവാഹികൾ വ്ർത്താസമ്മേളനത്തിൽ അറിയിച്ചു.
പഞ്ചപാണ്ഡവർ പ്രതിഷ്ഠിച്ച തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കോലാനി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മുട്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങൾ ദർശിച്ച് ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി ദർശനം നടത്തി തിരുവോണ ഊട്ടിൽ പങ്കെടുത്ത് മടങ്ങുന്നതിന് കെ.എസ്.ആർ.ടി.സിയുടെ സ്‌പെഷ്യൽ സർവ്വീസ് ഇത്തവണ ഉണ്ടാവും.
വെള്ളിയാഴ്ച രാവിലെ ആറിന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് സർവീസ് ആരംഭിക്കും. അഞ്ചമ്പല ദർശനത്തിന്റെ ഫ്ളാഗ് ഓഫ് തൊടുപുഴ നഗരസഭ ചെയർമാൻ കെ. ദീപക് നിർവഹിക്കും. അമ്പലം വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപൻ മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ ക്ഷേത്രം സെക്രട്ടറി സിജു ബി. പിള്ള, പ്രോഗ്രാം കോഡിനേറ്ററും കമ്മിറ്റി അംഗവുമായ എസ്. അരവിന്ദ്, ഖജാൻജി രവീന്ദ്രൻ മൂത്തേടത്ത്, കമ്മിറ്റി അംഗങ്ങളായ സത്യനേശൻ ചീരങ്കുഴ, ഹരികൃഷ്ണൻ മഠത്തിൽ എന്നിവർ പങ്കെടുത്തു.