tmc

അടിമാലി: തൃണമൂൽ കോൺഗ്രസ് ജില്ലാ നേതൃയോഗം നടന്നു. അടിമാലി വൈസ് മെൻസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് സി. രമേശൻ മുണ്ടയ്ക്കാക്കാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന നേതൃത്വയോഗം സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി ജോർജ്ജ്‌വെട്ടിക്കുഴി, ശശിധരൻ ആലക്കോട്, കെ. എം. ഷമീർ, സുൽത്താൻ എ.കെ,സാബു ജോസഫ്, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ. കെ. രാജു, ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് സി.എം. ഇല്യാസ്, പി. വി. മോളി, ലളിത സുരേഷ്, ഡയാന സണ്ണി എന്നിവർ പ്രസംഗിച്ചു.