p

തൊടുപുഴ: എയിംസ് തമിഴ്നാട്ടിലേക്ക് മാറ്റുമെന്ന് താൻ പറഞ്ഞതിന് തെളിവ് നൽകിയാൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി. മൂലമറ്റം ശ്രീ മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ നടത്തിയ കലുങ്ക് സൗഹൃദ സംഗമ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂരിൽ എയിംസ് എന്ന വാഗ്ദാനമേ നൽകിയിട്ടില്ല. തൃശ്ശൂരിലെ പ്രചാരണഘട്ടത്തിൽ താൻ എന്തൊക്കെ പറഞ്ഞോ അതാണ് താൻ ഇപ്പോഴും ചെയ്യുന്നത്. തൃശ്ശൂരിലെ മറ്റ് എം.പിമാരേക്കാൾ വികസനം നടപ്പിലാക്കും. കെ. കരുണാകരനെയും ഒ. രാജഗോപാലിനെയും പോലെ ഒരു രാഷ്ട്രീയക്കാരനും കേരളത്തിനായി പ്രവർത്തിച്ചിട്ടില്ല.

ശവങ്ങളെ കൊണ്ട് വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് തന്നെ വിമ‌ർശിക്കുന്നതെന്ന് കള്ളവോട്ട് ആരോപണത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞു. 25 വർഷം മുമ്പ് മരിച്ചവരെ കൊണ്ടു പോലും വോട്ട് ചെയ്യിച്ചവരാണ് ഇത്രയും കാലം നിങ്ങളെ വഹിച്ചത്. പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർ.എൽ.വിയെ കലക്കി എന്നൊക്കെ എന്നെ കുറ്റം പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് വോട്ട് കലക്കി എന്നു കുറ്റപ്പെടുത്തി.