karimkunnam
കരിങ്കുന്നം പഞ്ചായത്ത് ഇല്ലിചാരി മലയിൽ നിർമ്മിച്ച സബ് സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ തോമസ് നിർവഹിക്കുന്നു

തൊടുപുഴ: കരിങ്കുന്നം പഞ്ചായത്ത് ഹെൽത്ത് ഗ്രാന്റ് ഇനത്തിൽ ഉൾപ്പെടുത്തി ഇല്ലിചാരി മലയിൽ നിർമ്മിച്ച സബ് സെന്ററിന്റെ ഉദ്ഘാടനം നടന്നു. 57 ലക്ഷം ചെലവഴിച്ച് നിർമ്മിച്ച സെന്റർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിന്റു ജോസ്, ബേബിച്ചൻ കൊച്ചു കരൂർ,ഷീബ ജോൺ,സ്വപ്ന ജോയൽ, കെ.എസ് അജിമോൻ, സ്മിത സിറിയക്, ബീന പയസ്,ഹരിദാസ് ഗോപാലൻ, സെക്രട്ടറി ആർ. ഹർഷൻ എന്നിവർ പങ്കെടുത്തു.