ഇടുക്കി : കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജില്ലയിലെ ഭൂപ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കുമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ചെറുതോണിയിൽ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ കൊണ്ടുവന്ന ഭൂനിയമചട്ട ഭേദഗതി ഇടുക്കിയിലെ ജനങ്ങളെ പ്രതിസന്ധിയിലാക്കും. പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ പട്ടയഭൂമി കൃഷി ഭൂമി മാത്രമായി മാറും. ഇവിടെ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിട നിർമ്മാണം അസാദ്ധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിലും ധർണ്ണയിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ ജനങ്ങളോട് ഇരട്ടത്താപ്പ് ആണ് സംസ്ഥാന ഗവൺമെന്റ് സ്വീകരിക്കുന്നതെന്ന് അപു ജോൺ ജോസഫ് പറഞ്ഞു. യോഗത്തിൽ അഡ്വ. തോമസ് പെരുമന, ഷീലാ സ്റ്റീഫൻ, നോബിൾ ജോസഫ്, വി.എ ഉലഹന്നാൻ, ഷൈനി സജി, എം .മോനിച്ചൻ, വർഗ്ഗീസ് വെട്ടിയാങ്കൽ, ഫിലിപ്പ് ജി മലയാറ്റ്, ബ്ലെയിസ് ജി വാഴയിൽ, ജോയി കൊച്ചുകരോട്ട്, ബിജു പോൾ, ബാബു കീച്ചേരിൽ, ജോജി ഇടപ്പള്ളിക്കുന്നേൽ, എം ജെ കുര്യൻ, അഡ്വ. എബി തോമസ്, വിനു ജോൺ, വർഗ്ഗീസ് സക്കറിയ, കെ കെ വിജയൻ, ജോൺസ് കുന്നപ്പിള്ളിൽ, ജോസ് പൊട്ടംപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
.