മൂലമറ്റം: ഓടിക്കൊണ്ടിരുന്ന ടോറസിൽ നിന്നും മെറ്റൽ റോഡിൽ വീണ് ഗതാഗതതടസം. അറക്കുളം പന്ത്രണ്ടാംമൈൽ അമ്പലപ്പടിയിലായിരുന്നു സംഭവം. ഓട്ടത്തിനിടയിൽ വാഹനത്തിന്റെ പുറകിലെ ഡോർ തുറന്ന് റോഡിൽ വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. തൊടുപുഴയിൽ നിന്നും അശോക കവലയ്ക്ക് വരികയായിരുന്നു വാഹനം. ഉടനടി ടോറസ് ഡ്രൈവറും ജീവനക്കാരനും ജെ.സി.ബിയുടെ സഹായത്തോടെ ഇവ റോഡിൽ നിന്നും നീക്കി. തുടർന്ന് മൂലമറ്റം അഗ്നിശമന സേനയെത്തി റോഡ് കഴുകി വൃത്തിയാക്കി.