automobile
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്സ് കേരള ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല വാഹന പ്രചരണ ജാഥയ്ക്ക് കഞ്ഞിക്കുഴിയിൽ നൽകിയ സ്വീകരണത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് മീരാണ്ണൻ പ്രസംഗിക്കുന്നു

അടിമാലി: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്സ് കേരള ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല വാഹന പ്രചരണ ജാഥ കഞ്ഞിക്കുഴിയിൽ സമാപിച്ചു.വാഹനങ്ങളുടെ റീടെസ്റ്റ് ഫീസ് വർദ്ധന അടക്കമുള്ള ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച് ഒക്ടോബർ 8 ന് നിയമസഭക്ക് മുന്നിലും ജില്ലാ ഭരണ കേന്ദ്രങ്ങളിലും നടക്കുന്ന പ്രതിഷേധ ധർണ്ണയ്ക്ക് മുന്നോടിയായാണ് ജില്ലാതല ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് മീരാണ്ണൻ ക്യാപ്ടനായുള്ള ജാഥയിൽ ജില്ല പ്രസിഡന്റ് വിനോദ് പുഷ്പാംഗദൻ, ജില്ല സെക്രട്ടറി നിസാർ എം കാസിം, സുമേഷ് എസ് പിള്ള, സജീവ് മാധവൻ ,പ്രവീൺ ബാലൻ തുടങ്ങിയവർപങ്കെടുത്തു.