uparodham

അടിമാലി: കൊച്ചി-ധനുഷ് കോടി ദേശീയപാത വികസനം ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് നിർമ്മാണത്തിലുണ്ടായ തടസ്സം പരിഹരിക്കാൻ ഇടതു സർക്കാർ ബോധപൂർവ്വമായ അലംഭാവം കാണിക്കുന്നതായി അഡ്വ. ഡീൻ കൂര്യാക്കോസ് എം.പി പറഞ്ഞു. കോൺഗ്രസ് (ഐ) അടിമാലി ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ദേശീയപാത ഉപരോധം ഇരുമ്പുപാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസിക്കരുത് എന്നാണ് സർക്കാർ നിലപാട്. അത് കൊണ്ടാണ് സർക്കാർ നിലപാട് പറയുന്നതിൽ വിവിധ വകുപ്പുകൾ ഒളിച്ചുകളി നടത്തുന്നത്.ദേശീയപാത വികസനം സാധ്യമാകും വരെ കോൺഗ്രസ് സമരമുഖത്തുണ്ടാകുമെന്നും എം.പി. പറഞ്ഞു.കോൺഗ്രസ് (ഐ) അടിമാലി ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ബാബു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. പി.വി.സ്‌ക്കറിയ,എ.പി.ഉസ്മാൻ ,ടി.എസ്.സിദ്ദിക്ക്, പി.ആർ.സലിംകുമാർ, ഒ.ആർ.ശശി, ജോർജ് തോമസ്, ജോൺസി ഐസക്ക്, പി.എ.സജി, ഹാപ്പി.കെ.വർഗീസ്, ബേബി അഞ്ചേരി ,എം.എ.അൻസാരി, യൂത്ത്‌കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഷിൻസ് ഏലിയാസ്, ജോബി.സി. ജോയി, മഹിള കോൺഗ്രസ് ഭാരവാഹികളായ മിനി ബിജു, ഉഷ സദാനന്ദൻ, നേതാക്കളായ സി.എസ്.നാസർ, എസ്.എ.ഷജാർ, കെ.എസ്.മൊയ്തു, ഇബ്രാഹിം കരിക്കുളം പി.ഐ.ബാബു, വിനു സ്‌ക്കറിയ എന്നിവർ പ്രസംഗിച്ചു.