കട്ടപ്പന: ബി.ജെ.പി നേതാവിനെ സംരക്ഷിക്കുന്ന സിപി.എം നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ഗാന്ധി സ്‌ക്വയറിൽ എ.ഐ.സി.സി അംഗം അഡ്വ.ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ജെ ബെന്നി, കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, നേതാക്കളായ സിബി പാറപ്പായി, കെ.എ മാത്യു, ഷാജി വെള്ളംമാക്കൽ, ജിതിൻ ഉപ്പുമാക്കൽ, ജോസ് ആനക്കല്ലിൽ, പ്രശാന്ത് രാജു, സി.എം തങ്കച്ചൻ, ബിജു പൊന്നോലി, റുബി വേഴമ്പത്തോട്ടം,ലീലാമ്മ ബേബി, പി .എസ് മേരിദാസൻ, ബിനോയി വെണ്ണിക്കുളം, രാജൻ കാലാച്ചിറ, പൊന്നപ്പൻ അഞ്ചപ്ര,തങ്കച്ചൻ പാണാട്ട്, അലൻ സി മനോജ്, കെ.ഡി രാധാകൃഷ്ണൻ, ജോണി വാടക്കേക്കര തുടങ്ങിയവർ പങ്കെടുത്തു.