
രാജാക്കാട്: മാങ്ങാത്തൊട്ടി- രാജാക്കാട് റോഡിൽ വാക്കാസിറ്റി കൽക്കുടിയംകാനം തമ്പുഴ വളവിൽ ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ചെമ്മണ്ണാർ കൂടംപറമ്പിൽ നിഖിൽ സണ്ണി (20), മഞ്ചുപ്ലാക്കൽ അലക്സ് ഷാജി (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 12നായിരുന്നു അപകടം. രാജാക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ചെമ്മണ്ണാർ സ്വദേശികളുടെ ഓമ്നി വാനും മാങ്ങാത്തൊട്ടി ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കുമാണ് തമ്പുഴ വളവിൽ കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.