daily

കണ്ണൂർ: ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഇ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈന്റ് കണ്ണൂരുമായി ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലാ ബ്ലെന്റ് വെൽഫെയർ കോർഡിനേറ്റർ ലയൺ പി.കെ.നാരായണന്റെ അദ്ധ്യക്ഷതയിൽ പറശ്ശിനിക്കടവ് കുഴിച്ചാലിലെ ബ്ലൈന്റ് റിഹാബിലിറ്റേഷൻ സെന്ററിൽ മയ്യിൽ ലയൺസ് ക്ലബ് ആഥിത്വം വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനവും, ഓണക്കിറ്റ് വിവതരണവും ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണർ രവി ഗുപ്ത നിർവഹിച്ചു. ഡിസ്ട്രിക് സെക്രട്ടറി എം.വിനോദ്, ഷാജി ജോസഫ്, പ്രകാശൻ കാണി, ജയപ്രകാശ്, എ.കെ.രാജ് മോഹൻ, ജയവിവേക് , രാധാകൃഷ്ണൻ പി.ബ്ലൈൻഡ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈന്റ് ജില്ലാ പ്രസിഡന്റ് സാജിദ് സ്വാഗതവും സെക്രട്ടറി മുരളിധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.