പാനൂർ: റിട്ട. കൊളവല്ലൂർ ഹൈസ്‌കൂൾ അദ്ധ്യാപകൻ വടക്കേ എലാങ്കോട് കണ്ണൻ പീടികയ്ക്ക് സമീപം ഡോൺ ഹൗസിൽ ചാത്തുക്കുട്ടി (76) നിര്യാതനായി. ഭാര്യ: സ്‌നേഹ പ്രഭ (റിട്ട. അദ്ധ്യാപിക, പാട്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: ഡോ. ഹൃദ്യ (ഗുജറാത്ത്), പുണ്യ (ഓസ്‌ട്രേലിയ). മരുമക്കൾ: ഡോ. ശരത്ത് (പ്രിൻസിപ്പൽ, കെ.ജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, വഡോദര, ഗുജറാത്ത്), ഹേമന്ദ് (ഓസ്‌ട്രേലിയ). സഹോദരങ്ങൾ: കൃഷ്ണൻ (റിട്ട. അദ്ധ്യപകൻ, വിളക്കോട്ടൂർ എൽ.പി സ്‌കൂൾ), സുകുമാരൻ (റിട്ട. അദ്ധ്യാപകൻ, കുറ്റ്യാടി ഗവ. ഹെസ്‌കൂൾ), പത്മിനി (റിട്ട. അദ്ധ്യാപിക, കുന്നോത്തുപറമ്പ് എൽ.പി സ്‌കൂൾ), ചന്ദ്രി (പാലത്തായ്), രാജു (വിളക്കോട്ടൂർ), അച്യുതൻ (വിളക്കോട്ടൂർ), ഇന്ദിര (പാട്യം), ശ്രീധരൻ (റിട്ട. കടവത്തൂർ ഹയർ സെക്കൻഡറി സ്കൂൾ), പരേതരായ കുഞ്ഞിക്കണ്ണൻ, രവി. സംസ്കാരം ഇന്ന് രാത്രി 8ന് വീട്ടുവളപ്പിൽ.