കണ്ണൂർ: കോളേജിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാത്ത വിരോധത്തിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച 15 സീനിയർ വിദ്യാർത്ഥികൾക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി സി.കെ. സൽമാൻ ഫാരിസിന്റെ പരാതിയിലാണ് കേസ്. നഗരത്തിലെ കോളേജിലെ സീനിയർ വിദ്യാർത്ഥികളായ ബിലാൽ, അഭിനന്ദ്, ഷഹദ്, ഷെസിൽ, ഷഹലാൽ, സഹദ്, ജസീം, ഫഹീം, വിഷ്ണു, അഫ്സൽ, എന്നിവർക്കും കണ്ടാലറിയാവുന്ന അഞ്ചു പേർ ഉൾപ്പെടെ 15 പേർക്കെതിരെയണ് കേസെടുത്തത്. കഴിഞ്ഞ 30 ന് ഉച്ചയ്ക്ക് 1 മണിക്ക് കോളേജിന്റെ പ്രവേശന കവാടത്തിൽ വെച്ചായിരുന്നു അക്രമം.