ngo

മട്ടന്നൂർ: കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി ദത്തെടുത്ത ചാവശ്ശേരി സെറ്റിൽമെന്റ് നഗറിൽ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി.ഓണാഘോഷത്തിന്റെയും ഓണക്കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ.ചന്ദ്രൻ നിർവഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റം എ.എം.സുഷമ, ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത, കൗൺസിലർ കെ.അനിത, എം.പി.മനോജ്, പി.പ്രജിത്ത്, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ.ഷാജി, തലശ്ശേരി പബ്ലിക് സർവെന്റ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ.എം.ബൈജു എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതവും കെ. രാജേഷ് നന്ദിയും പറഞ്ഞു.