cinima-

ചെറുവത്തൂർ : ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ മനോഹര ദൃശ്യങ്ങൾ പകർത്തിയ ബ്ലൂമൂൺ ക്രിയേഷന്റെ വിസ്മയ തീരം ഡോക്യുമെന്ററി റീലീസ് ചെയ്യുന്നതിന് മുന്നോടിയായി ടീസർ പുറത്തിറക്കി. ഡി.ടി.പി.സി ചെറുവത്തൂരിൽ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ പ്രശസ്ത സിനിമനടൻ പി.പി.കുഞ്ഞികൃഷ്ണൻ ടീസർ പ്രകാശനം ചെയ്തു. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സിനിമ നിർമ്മാതാവ് വിജയകുമാർ പാലക്കുന്ന്, വിസ്മയ തീരം ഡോക്യുമെന്ററി സംവിധായകനും നിർമ്മാതാവുമായ മൂസ പാലക്കുന്ന്,ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട്, മാദ്ധ്യമ പ്രവർത്തകൻ രാജേഷ് മാങ്ങാട്, കാസർകോട് ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം. അച്യുതൻ, സ്നേഹ വിജയൻ ,ഫോട്ടോഗ്രാഫർ ബിനാശ് നാസർ എന്നിവർ സംസാരിച്ചു.