ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കിടാരൻകുന്ന് കുന്നുമ്മൽ ഹൗസിലെ കെ. ചന്ദ്രൻ (70) നിര്യാതനായി. പുന്നോൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, സി.പി.എം അഭിവക്ത കോടിയേരി ലോക്കൽ കമ്മിറ്റി അംഗം, സി.പി.എം ന്യൂമാഹി ലോക്കൽ കമ്മിറ്റി പ്രഥമ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ന്യൂ മാഹി ഡിവിഷൻ സെക്രട്ടറി, ഏരിയ കമ്മിറ്റി മെമ്പർ, സി.ഐ.ടി.യു ഡിവിഷൻ കമ്മിറ്റി മെമ്പർ, കിടാരൻകുന്ന് സിക്കന്തർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ച് വരികയായിരുന്നു.
ഭാര്യ: ഇ. ശോഭന. മക്കൾ: കെ. റെനിൽ (പുന്നോൽ സർവീസ് സഹകരണ ബാങ്ക് ഡയരക്ടർ), കെ. റിംന, കെ. റെജിന.
മരുമക്കൾ: ആതിര റെനിൽ, വിനോദ് അണിയാറത്ത്, സുമേഷ് ഷാന.