
കാഞ്ഞങ്ങാട് : അജാനൂർ കടപ്പുറം റഹ്മാനിയ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദീന മീലാദ് ആഘോഷത്തിനു തുടക്കം അജാനൂർ കടപ്പുറം മദ്രസ പരിസരത്ത് പാലായി കുഞ്ഞബ്ദുള്ള ഹാജി പതാക ഉയർത്തി. ഘോഷയാത്ര ജമാഅത്ത് പ്രസിഡന്റ് എ.അബ്ദുൽ ,പി.കുഞ്ഞബ്ദുള്ള ഹാജിക്ക് പതാക കൈമാറി.ജമാഅത്ത് ഖത്തീബ് അഷ്റഫ് ദാരിമി പ്രാർത്ഥന നിർവഹിച്ചു. ശിഹാബ് പാലായി,ജാഫർ പാലായി,സിറാജ് പാലക്കി,ശരീഫ് ചെർക്കള,മശ്ഹൂദ് പാലായി, ഫർസീൻ , പാലക്കി കുഞ്ഞഹമ്മദ് ഹാജി,മുനീർ പാലായി, റഫീഖ് ആവിക്കൽ,എം.കെ.മുഹമ്മദ് കുഞ്ഞി, എം.കെ.ശിഹാബ് , കെ.പി.അബ്ദുസമദ് ,കെ.പി.ഷൗക്കത്തലി , മുസ്തഫ കബീർ ഹനീഫ് പാലായി, അഹ്മദ് സഈദ് ദാരിമി,ശിഹാബുദ്ദീൻ ദാരിമി, സ്വാലിഹ് ദാരിമി,അബ്ദുൾ ജബ്ബാർ,അൽഹസനി തുടങ്ങിയവർ റാലിയിൽ അണിചേർന്നു.സ്കൗട്ട് ദഫ്,ഫ്ലവർഷോ എന്നിവ നബിദിന റാലിക്ക് അകമ്പടിയേകി.