
കാഞ്ഞങ്ങാട് : മലപ്പച്ചേരിയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം മിത്ര ചാരിറ്റി ട്രസ്റ്റ് ഓണാഘോഷം നടത്തി. സാംസ്കാരിക സമ്മേളനം കവി നാലപ്പാടം പത്മനാഭൻ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ഭാരവാഹി പി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. മേൽപ്പറമ്പ് സി ഐ എ.സന്തോഷ് കുമാർ മുഖ്യാതിഥിയായി. മിത്ര രക്ഷാധികാരി കെ.വി.സുരേശൻ, പ്രസിഡന്റ് ഉണ്ണി മുളവനൂർ, സെക്രട്ടറി കെ.രാജകല, ആയിഷ മുഹമ്മദ്, വൈസ് പ്രസിഡന്റ് സിബി പോൾ, ബിജു പുളിക്കൂൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ രവീന്ദ്രൻ കരിച്ചേരി സ്വാഗതവും സമീറ ഖാദർ നന്ദിയും പറഞ്ഞു.വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു. വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു.വിവിധ കലാകായിക മത്സരങ്ങളും നടന്നു. വൃദ്ധസദനത്തിൽ ഓണസദ്യയും നൽകി.