infam

പയ്യാവൂർ: കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ കർഷകർ നൂതന കൃഷിരീതികളിലേക്ക് മാറണമെന്നും മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമാണത്തിനും വിതരണത്തിനും കർഷകർ തന്നെ മുന്നിട്ടിറങ്ങണമെന്നും തലശേരിയിൽ ചേർന്ന ഇൻഫാം മലബാർ റീജണൽ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.യോഗത്തിൽ തലശേരി, താമരശേരി, കോഴിക്കോട്, കണ്ണൂർ എന്നീ രൂപതകളിൽ നിന്നുള്ള ഭാരവാഹികൾ പങ്കെടുത്തു. ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാദർ ജോസഫ് കാവനാടി യോഗം ഉദ്ഘാടനം ചെയ്തു. ഇൻഫാം മലബാർ മേഖല ഡയറക്ടർ ഫാദർ ജോസ് പെണ്ണാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത ഡയറക്ടർ ഫാദർ .ബിബിൻ വരമ്പകത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌കറിയ നെല്ലൻകുഴി, ഫാദർ ജോമോൻ ചെമ്പകശേരി, ഫാദർ സായി പാറക്കുളങ്ങര, ഫാദർ ജെയ്സൺ കളത്തിപ്പറമ്പിൽ, സണ്ണി തുണ്ടത്തിൽ, ഗിരി മാത്യു തിരുതാലിൽ എന്നിവർ പ്രസംഗിച്ചു.