കണ്ണൂർ: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ ശ്രീ ഭക്തി സംവർദ്ധിനി യോഗത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം സംഘടിപ്പിച്ചു. പ്രഭാത പൂജയോടെ ആഘോഷത്തിന് തുടക്കമായി. ക്ഷേത്രത്തിൽ ഭക്തി സംവർദ്ധിനിയോഗം പ്രസിഡന്റ് കെ.പി ബാലകൃഷ്ണൻ പതാക ഉയർത്തി. ഗുരുപൂജയും ഭജനയും ശീവേലി എഴുന്നള്ളത്തും നടന്നു. വൈകീട്ട് ശ്രീനാരായണ പാർക്കിൽ നിന്നും ചതയദിന ഘോഷയാത്ര ആരംഭിച്ചു. സാംസ്കാരിക സമ്മേളനം നടന്നു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം എസ്.എൻ വിദ്യ മന്ദിർ പ്രിൻസിപ്പൽ സ്മിത ശ്രീനിവാസ് നിർവഹിച്ചു. തുടർന്ന് ശീവേലി എഴുന്നള്ളത്തും ദീപാരാധനയും നടന്നു. കണ്ണൂർ കലാഗുരുകുലം അവതരിപ്പിച്ച നൃത്ത-സംഗീത സന്ധ്യയും അരങ്ങേറി.