ചൊക്ലി: നിടുമ്പ്രം മടപ്പുരകലാഭവനും കെ.വി ദാമോദരൻ മെമ്മോറിയൽ ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച ജനകീയ ഓണം ജനകീയ സദ്യ കേരള നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൊതു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധിയായി കെ. ദിനേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.ഇ കുഞ്ഞബ്ദുള്ള സി.കെ. രമ്യ, പി.ടി.കെ ഗീത, ഷംഷീർ അൽ അസ്ഹരി, കർത്താരി അലീഖ സംസാരിച്ചു. വൈകുന്നേരം നടന്ന സാംസ്‌കാരിക സായാഹ്നം മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. സപ്തംബർ 4 മുതൽ നടന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവ്വഹിച്ചു. നിടുമ്പ്രം നാദബ്രഹ്മം കലാസംഘം അവതരിപ്പിച്ച ചെണ്ടമേളം, കരോക്കെ, സിനിമാറ്റിക് ഡാൻസ്, പ്രാദേശിക കലാകാരൻമാർ ഒരുക്കിയ മെഗാഷോ എന്നിവയുമുണ്ടായി.