നീലേശ്വരം: എൻ.സി.സി. 32 കേരള ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ പടന്നക്കാട് നെഹ്റു കോളേജിൽ നടന്നുവന്ന വാർഷിക പരിശീലന ക്യാമ്പ് സമാപിച്ചു. ക്യാമ്പ് കമാൻഡന്റ് കേണൽ വികാസ് ജെയിൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ ടി.വി. അനുരാജ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് അഡ്ജുട്ടന്റ് ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സുബേദാർ മേജർ ഡി.വി.എസ്. റാവു സംസാരിച്ചു. ക്യാമ്പിനോടനുബന്ധിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം, ഡ്രിൽ, യോഗ, ഫയറിംഗ്, മാപ്പ് റീഡിംഗ് പരിശീലനങ്ങളും വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ടീം ദുരന്ത നിവാരണത്തിൽ പരിശീലനം നൽകി. സി.ആർ.പി.എഫിന്റെ വിവിധ തരം ആയുധങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.