തളിപ്പറമ്പ്: കൊല്ലം പറവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ നാല് പേരെ തളിപ്പറമ്പ് പറശ്ശിനിക്കടവ് ഭാഗത്തുനിന്നും കണ്ടെത്തി. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടിയും ഒരാൺകുട്ടിയും ഉൾപ്പെടെയാണിത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് പറവൂർ പൊലീസ് സ്റ്റേഷനിൽ നിന്നും നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് സി.ഐ ബാബുമോൻ, സീനിയർ എസ്.ഐ രേഖ തുടങ്ങിയവർ നടത്തിയ അന്വേഷണത്തിലാണ് നാലു പേരെയും പറശ്ശിനിക്കടവ് ഫ്ലോട്ടിംഗ് ബ്രിഡ്ജിന് സമീപം വച്ച് കണ്ടെത്തിയത്. ഇവരെ പറവൂർ പൊലീസിന് കൈമാറി.