പയ്യന്നൂർ: സമൂഹത്തിൽ ഐക്യവും ഒത്തൊരുമയും വളർത്തുന്നതിൽ സംഗീതത്തിന് വലിയ പ്രാധാന്യണ്ടെന്നും ഇത്തരം കൂട്ടായ്മകളിലൂടെ ശാസ്ത്രീയ സംഗീതത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ശ്രീരാഘവപുരം സഭായോഗത്തിന്റെ സംഗീത സഭ വലിയ പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന ശ്രീരാഘവപുരം സഭായോഗം സംഗീത സഭയുടെ നാലാമത് ശ്രാവണോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അജിത് നമ്പൂതിരി, ഡോ. പ്രശാന്ത് കൃഷ്ണൻ, ശ്രീകാന്ത്കാര ഭട്ടതിരി, അനിൽ പുത്തിലത്ത്, അത്തായി പത്മിനി, ഡോ. ഗോവിന്ദപ്രസാദ് സംസാരിച്ചു. നേരത്തെ ഇരുപതിലധികം കലാകാരന്മാർ കേരള വാഗ്ഗേയകാരന്മാരുടെ കൃതികൾ മാത്രം ആലപിച്ച സംഗീത കച്ചേരികൾ നടന്നു. തുടർന്ന് വിദ്വാൻ താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ സംഗീത കച്ചേരി അരങ്ങേറി. സുനിത ഹരിശങ്കർ വയലിനിലും, നാഗരാജ് നാരായണൻ മൃദംഗത്തിലും പക്കമേളമൊരുക്കി.