ep

കണ്ണൂർ : യു.ഡി.എഫ് എൽ.ഡി.എഫിനെതിരെ മാദ്ധ്യമവേട്ടയാടുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. കണ്ണൂർ പയ്യാമ്പലത്ത് ചടയൻ ഗോവിന്ദൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ഏതാനും കോൺഗ്രസ് നേതാക്കൾ ക്രിമിനലുകളും സ്ത്രീപീഡകരുമായി മാറിയ വിവരം പുറത്ത് വന്നതോടെ എൽ.ഡി.എഫിന് കേരള രാഷ്ട്രീയത്തിൽ പ്രസക്തികൂടി. അതിനെ തകർക്കുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനം രണ്ട് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. അത് എൽ.ഡി.എഫ് ഭരണകാലത്തെ പൊലീസ് അതിക്രമം എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് എന്ത് മാദ്ധ്യമ സത്യസന്ധതയാണെന്ന് ഇ.പി ചോദിച്ചു. സർക്കാരിന്റെ പൊലീസ് നയത്തിന് വ്യത്യസ്തമായി ആര് പ്രവർത്തിച്ചാലും ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.