film
പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഷോർട്ട്, ഹൈക്കു, ഡോക്യുമെന്റുകളുടെ പ്രദർശനം ചലച്ചിത്ര സംവിധായകൻ ഷെരീഫ് ഈസ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: വലിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പങ്കെടുക്കുവാൻ സാധിക്കാത്ത സാധാരണക്കാർക്ക് ആത്മവിശ്വാസത്തോടെ ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിക്കാനുള്ള ദൃശ്യ സാക്ഷരത നൽകിയത് ഫിലിം സൊസൈറ്റികളാണെന്നും അത്തരം കൈമുതൽ ഒന്നുകൊണ്ട് മാത്രമാണ് പിന്നീട് പല അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്കും സ്വന്തം സിനിമകളുമായി പങ്കെടുക്കുവാൻ തനിക്ക് സാധിച്ചതെന്നും ചലച്ചിത്ര സംവിധായകൻ ഷെരീഫ് ഈസ പറഞ്ഞു. പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഷോർട്ട്, ഹൈക്കു, ഡോക്യുമെന്റുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈരളി മിനി ഓഡിറ്റോറിയത്തിൽ ഓപ്പൺ ഫ്രെയിം പ്രസിഡണ്ട് കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പ് പ്രതിനിധികളായ മേതിൽ കോമളൻകുട്ടി, കെ.വി വിൻസെന്റ്, പി. പ്രേമചന്ദ്രൻ, ആർ. നന്ദലാൽ സംസാരിച്ചു. തുടർന്ന് ഹൈക്കു സിനിമകളുടെയും ഹ്രസ്വ ചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും പ്രദർശനം നടന്നു.