ചെറുവത്തൂർ: ചെറുവത്തൂർ ശ്രീ വീരഭദ്രസ്വാമി ക്ഷേത്രം ശ്രീരുദ്രാഭിഷേകവും (ഏകാദശം) ശിവ ലളിതാ സഹസ്രനാമ ലക്ഷാർച്ചനയും 11,12,13 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തന്ത്രി നെല്ലിയോട് വിഷ്ണു നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ഇന്ന് വൈകുന്നേരം 3.30 ന് കലവറ നിറക്കൽ ഘോഷയാത്ര. ആറ് മണിക്ക് സാംസ്‌ക്കാരിക സമ്മേളനം മുൻ എം.എൽ.എയും കെ.സി.സി.പി.എൽ ചെയർമാനുമായ ടി.വി രാജേഷ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അദ്ധ്യക്ഷത വഹിക്കും. ഡോ. വത്സൻ പിലിക്കോട് പ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യാതിഥിയാകും. 12 ന് രാവിലെ അഞ്ചിന് ബ്രഹ്മ കലശ പൂജ. ആറര മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. തുടർന്ന് ലക്ഷാർച്ചന സമാരംഭം. രാത്രി എട്ടിന് നൃത്തനൃത്ത്യങ്ങൾ. 13 ന് ഉച്ചക്ക് അന്നദാനം. വൈകുന്നേരം ആറിന് തിടമ്പ് നൃത്തം. വാർത്താസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ശശിധരൻ പെരിങ്ങേത്ത്, ആഘോഷ കമ്മിറ്റി ചീഫ് കോ ഓർഡിനേറ്റർ പനയന്തട്ട പ്രകാശൻ, ആഘോഷ കമ്മിറ്റി പ്രസിഡന്റ് കൃഷ്ണൻ പെരിയാട്ട്, പ്രകാശൻ വള്ളിയോട്ട്, ചന്ദ്രൻ കലിയന്തിൽ എന്നിവർ പങ്കെടുത്തു.