
പാലക്കുന്ന്: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി കന്നഡ - മലയാളം നിഘണ്ടു രചിച്ച ആറാട്ടുകടവ് ബി.ടി.ജയറാമിനെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി.ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. ശൈലജ കുമാരി അദ്ധ്യക്ഷത വഹിച്ചു. ബാബു മണിയങ്ങാനം, കുഞ്ഞിക്കണ്ണൻ കരിച്ചേരി, വി.ദാമോദരൻ, സി അശോക് കുമാർ, കെ.ദാമോദരൻ, കെ.ബി.ശ്രീധരൻ,സി കെ.വേണു,കെ.വി.വിജയൻ, മീനാകുമാരി എന്നിവർ പ്രസംഗിച്ചു.ബി.ടി. ജയറാമിനെ ബാലസംഘം എരോൽ തെക്കേക്കര യൂണിറ്റ് ആദരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സിന്ധു ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.കെ.മഹേഷ്, ചിത്രലേഖ രാഘവൻ, അനവദ്യ കൊപ്പൽ, സുധീഷ് മുക്കുന്നോത്ത്, എ.അഭിലാഷ്, ടി.ദാമോദരൻ, ശ്രുതിസാന്ദ്ര എന്നിവർ പ്രസംഗിച്ചു.