
തലശേരി: മഹാത്മാ സാംസ്‌കാരികസംഗമവും ഡോ.ടി.പി.സുകുമാരൻ സ്മാരക അവാർഡ് ദാനവും അനുസ്മരണ സമ്മേളനവും നാളെ രാവിലെ 10 മുതൽ മാഹി കലാഗ്രാമത്തിൽ നടക്കും. സാംസ്‌കാരിക സംഗമം കെ.കെ.മാരാർ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ഡോ. ടി.പി.സുകുമാരൻ സ്മാരക അവാർഡ് കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ആലങ്കോട് ലീലാ കൃഷ്ണന് ഭാഷാ പോഷിണി മുൻ പത്രാധിപർ കെ.സി.നാരായണൻ സമ്മാനിക്കും. ബാലകൃഷ്ണൻ കൊയ്യാൽ ടി.പി.സുകുമാരൻ അനുസ്മരണപ്രഭാഷണം നടത്തും.വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ എം.പി.രാധാകൃഷ്ണൻ, അഡ്വ.രവീന്ദ്രൻ കണ്ടോത്ത്, ഒ.സി മോഹൻ രാജ്,പി.സി എച്ച്.ശശിധരൻ, പി.മനോഹരൻ, പി.പത്മനാഭൻ, എൻ.ആർ.അജയകുമാർ, പി.പുഷ്പ മിത്രൻ എന്നിവർ പങ്കെടുത്തു.മഹാത്മാ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയായ മഹാത്മാ സാംസ്‌കാരിക സംഗമ വേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.