കണ്ണൂർ: നഴ്സിംഗ് മികവിനുള്ള ലോകത്തെ ഏറ്റവും സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡിന്റെ അഞ്ചാം പതിപ്പ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു. 250,000 യുഎസ് ഡോളർ സമ്മാനത്തുകയോടെ, ആഗോള ആരോഗ്യ സംവിധാനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അനുകമ്പയും പുതുമയും നേതൃത്വ ഗുണവും പ്രകടമാക്കിയ ആരോഗ്യസംരക്ഷണ രംഗത്തെ അറിയപ്പെടാത്ത നായകരായ നഴ്സുമാരെ ആദരിക്കുന്ന പുരസ്‌ക്കാര വേദിയാണ്ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ്സ്. ലോകമെമ്പാടുമുള്ള രജിസ്ട്രേഡ് നഴ്സുമാർക്ക് നവംബർ 10 നകം അവരുടെ ഇഷ്ട ഭാഷയിൽ അപേക്ഷ സമർപ്പിക്കാം. രോഗീ പരിചരണം, നഴ്സിംഗ് രംഗത്തെ നേതൃപാഠവം, നഴ്സിംഗ് വിദ്യാഭ്യാസം, സോഷ്യൽ അല്ലെങ്കിൽ കമ്മ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണ രംഗത്തെ നവീന സംരംഭകത്വം എന്നിവയിൽ അസാധാരണമായ സംഭാവനകൾ നൽകിയ രജിസ്റ്റേർഡ് നഴ്സുമാർക്ക് അപേക്ഷ നൽകാം.