membar-

ചെറുവത്തൂർ: മത്സ്യതൊഴിലാളികളുടെ മക്കളായ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പഠിക്കുന്ന സ്കൂൾ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് വർഷപദ്ധതിയിൽ ഉൾപ്പെടുത്തി ഫർണിച്ചറുകൾ വിതരണം ചെയ്തു. രണ്ടാം ഘട്ടത്തിൽ 12 വിദ്യാർത്ഥികൾക്കാണ് 6000 രൂപ വില വരുന്ന മേശയും കസേരയും നൽകിയത്. ആദ്യഘട്ടത്തിൽ 13 വിദ്യാർത്ഥികൾക്ക് ഫർണീച്ചർ നൽകിയിരുന്നു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്‌ 2024-25 രണ്ടാം ഘട്ട വിതരണോദ്ഘാടനം ചെറുവത്തൂർ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ പി.പത്മിനി നിർവഹിച്ചു. പഞ്ചായത്തംഗം ഡി.എം.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എസ്.ഐശ്വര്യ, അക്വാ കൾച്ചർ പ്രമോട്ടർ ടി.വി.സുജിത്ത്, സാഗരമിത്ര ശ്രുതിരാജ്, ഫിഷറീസ് വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കെ.അബ്ദുൾ മുനീർ, അംഗം പ്രദീപൻ തുരുത്തി എന്നിവർ സംസാരിച്ചു.