sports

കാഞ്ഞങ്ങാട് : ദുർഗാ ഹയർ സെക്കന്ററി സ്‌കൂൾ ഒളിമ്പിക്സ് ഹോസ്ദുർഗ് താഹസിൽദാർ ജി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കായികമേഖലയിൽ മികച്ച സംഭാവന നൽകിയ പി.വി.പ്രഭാകരൻ, ബി.കുഞ്ഞിക്കണ്ണൻ എന്നിവരെ ആദരിച്ചു. കേരള സ്‌പോർട്സ് കൌൺസിൽ അംഗം കെ.മധുസൂദനൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.പി.അശോകൻ, സ്‌കൂൾ പ്രിൻസിപ്പൽ ഡോ.എൻ.വേണുനാഥൻ, ഡെപ്യൂട്ടി ഹെഡ് മിസ്‌ട്രെസ്സ് പി.ലളിത, പി.ടി.എ അംഗം വില്യംസ് ജോസഫ്, സ്റ്റാഫ് സെക്രട്ടറി കെ.വി. രാജേഷ് എന്നിവർ സംസാരിച്ചു. ഇ വി ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ സ്‌പോർട്സ് കൺവീനർ കെ.വിജയകൃഷ്ണൻ സ്വാഗതവും ചെയർമാൻ കെ.വി ജയൻ നന്ദിയും പറഞ്ഞു.കിഡ്ഡിസ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ഏകദേശം 783 കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു