faslulah
പി കെ ഫസലുല്ലാഹ്

പള്ളിക്കര: പൗര പ്രമുഖനും ദീർഘകാലം ഇറാഖ് യു.എ.ഇ എന്നിവിടങ്ങളിൽ പ്രവാസിയുമായിരുന്ന കല്ലിങ്കാലിലെ ഹാജി പി.കെ ഫസലുല്ല (82) നിര്യാതനായി. സെയിൽ ടാക്സ്, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മറിയം. മക്കൾ: അൻവർ, ജമീൽ, അബ്ദുൽ റഹ്മാൻ, ഫാത്തിമ, നജ്മ, താജു, നൗഷി, ആയിഷ. മരുമക്കൾ: ഫൈസൽ, മൊയ്ദീൻ കുഞ്ഞി, ഇഖ്ബാൽ, ജാസിം, നൗഷാദ്. സഹോദരങ്ങൾ: പരേതരായ പി.കെ മുഹമ്മദ് കോട്ടിക്കുളം, ഇബ്രാഹിം ചന്തേര, അബ്ദുള്ള നീലേശ്വരം, അബൂബക്കർ നദ്‌വി, പി.കെ ഹംസ, കുഞ്ഞാസിയ, ഖദീജ.