കൂത്തുപറമ്പ്: പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ ഡോ. കെ.എസ് മോഹനൻ (68) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം മുൻ മേധാവിയായിരുന്നു. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് തൊണ്ടയാട് സാകേതം വീട്ടിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു.
അച്ഛൻ: പരേതനായ കെ.എൻ ശ്രീധരൻ നമ്പ്യാർ. അമ്മ: പരേതയായ അമ്മൽ കൈതേരി രോഹിണി അമ്മ. ഭാര്യ: ഡോ. ശാരദ മോഹൻ. മക്കൾ: ഡോ. സോമനാഥ് (സൈക്യാട്രിസ്റ്റ്, കോഴിക്കോട്),സോനാലി (കമ്പ്യൂട്ടർ എൻജിനീയർ, ബംഗളൂരു). മരുമകൾ: ഡോ. ഗായത്രി (കോഴിക്കോട്). സഹോദരങ്ങൾ: മധുമതി (റിട്ടയേഡ് ജനറൽ മാനേജർ, ജനറൽ ഇൻഷുറൻസ് കമ്പനി ബംഗളൂരു), ശ്രീമതി (കണ്ണൂർ).