akbrf

കാഞ്ഞങ്ങാട്: ആൾ കേരള ബാങ്ക് റിട്ടയേർസ് ഫോറം ( എ.കെ.ബി.ആർ.എഫ് ) ജില്ലാ സമ്മേളനം എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ എ.കെ.ബി.ആർ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ദാമോദരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കുമാരൻ നായർ റിപ്പോർട്ട് അവതരണം നടത്തി. കെ.മാധവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സേതുമാധവൻ, കേരള ഗ്രാമീണ ബാങ്ക് റിട്ടയേഴ്സ് ഫോറം ജനറൽ സെക്രട്ടറി എ.പി.നരേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വി.രാഘവൻ സ്വാഗതവും നന്ദകുമാർ നായർ നന്ദിയും പറഞ്ഞു. എം.ദാമോദരൻ നായർ (പ്രസി), പി.കുമാരൻനായർ (സെക്ര), എ. കരുണാകരൻ നായർ, നന്ദകുമാർ നായർ(വൈ പ്രസി), വി.രാഘവൻ, കെ.മാധവൻ (ജോ.സെക്ര), കെ.കുഞ്ഞികൃഷ്ണൻ നായർ (ട്രഷ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.