
കേളകം: ചിത്രശലഭങ്ങളെ സംബന്ധിച്ചുള്ള പഠനഗ്രന്ഥം' ഓക്കില' 16 ന് തിരുവനന്തപുരത്ത് നടക്കുന്ന മികച്ച പച്ചത്തുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാര വിതരണ ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പ്രകാശനം ചെയ്യും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി.ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കേളകം ഗ്രാമപഞ്ചായത്തും ഹരിതകേരളം മിഷനും ചേർന്ന് സംയുക്തമായാണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്. തുടർന്ന് വിദഗ്‌ധരുടെ സഹായത്തോടെ ശലഭ നിരീക്ഷണത്തിനും പഠനത്തിനും സംരക്ഷണത്തിനും വിപുലമായ പ്രവർത്തന പദ്ധതി തയ്യാറാക്കുമെന്ന് മെന്ന് കേളകം പഞ്ചായത്ത് പ്രസിഡന്റ സി.ടി.അനിഷ് ,വൈസ് പ്രസിഡന്റ് തങ്കമ്മ മേലെകുറ്റ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമി, പ്രീത ഗംഗാധരൻ, ശലഭ നിരീക്ഷകൻ വിമൽ കുമാർ തുടങ്ങിയവർ അറിയിച്ചു.