shops
ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ടി.വി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: മിനിമം വേതനം 26,000 രൂപ ഉയർത്തണമെന്നും വ്യാപാര വാണിജ്യമേഖലയുടെ തകർച്ചയ്ക്ക് കാരണമായ കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്നും ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം, വി. ജോയി, കെ.വി രാഘവൻ, എം. രാഘവൻ, നിതിൻ തീർത്ഥങ്കര പ്രസംഗിച്ചു. എൻ.കെ രതീഷ് അനുശോചനപ്രമേയവും സി. അശ്വിനി രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികൾ: എം. രാഘവൻ (പ്രസിഡന്റ്), ഇ. കൃഷ്ണൻ, കെ.വി നളിനി (വൈസ് പ്രസിഡന്റുമാർ), കെ. രവീന്ദ്രൻ (സെക്രട്ടറി), മനോജ് പെരുമ്പള, എം. സ്മിത, കെ. ബീന (ജോയിന്റ് സെക്രട്ടറിമാർ), നിതിൻ തീർത്ഥങ്കര (ട്രഷറർ).