thaikondo

കാഞ്ഞങ്ങാട്: ചെന്നൈയിൽ നടന്ന സൗത്ത് വെസ്റ്റ് ഐ.ടി.എഫ് തായ്‌കൊണ്ടോ ചാമ്പ്യൻഷിപ്പിൽ എട്ട് സ്വർണ്ണമടക്കം 18 മെഡലുകൾ നേടിയ കല്ലൂരാവിയിലെ മാസ്റ്റേർസ് തായ്‌കൊണ്ടോ അക്കാഡമിയിലെ പി.എ.സയാൻ അഹമ്മദ് , ജാൻവി ജെസ്ന വിപിൻ, സ്വാലിഹ് ബിൻ ഷമീർ, സി ശ്രീദയ, വി.വി.ആദിത്യൻ,ടി.പി.സിനാൻ, പി.വിഷ്ണുജ, ജന്ന ബിൻത് ഷമീർ, കെ.പി.നിധിയ , തന്മയ സുകേഷ് എന്നിവർക്ക് സ്വീകരണവും അനുമോദനവും നൽകി.നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അനീശൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സെവൻ സ്റ്റാർ അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.സി കെ.വി.സുരേഷ് മുഖ്യാതിഥിയായി. കൗൺസിലർമാരായ ഫൗസിയ ഷരീഫ്, ടി. ബാലകൃഷ്ണൻ, കെ.വേണുഗോപാലൻ, ഡോ.എൻ.ബാബു എന്നിവർ സംസാരിച്ചു. ഷമീർ മൂവാരിക്കുണ്ട് സ്വാഗതവും രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.