നീക്കിയത് ഒരു ടൺ മാലിന്യം
ബേക്കൽ( കാസർകോട്): ലോക തീരദേശ ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് ബേക്കൽ കടൽത്തീരം വൃത്തിയാക്കി കേരള കേന്ദ്ര സർവകലാശാല വിദ്യാർത്ഥികൾ. സ്വഛ് സാഗർ, സുരക്ഷിത് സാഗർ എന്ന സന്ദേശവുമായി കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ സഹകരണത്തോടെ സർവകലാശാലയിലെ നാഷണൽ സർവ്വീസ് സ്‌കീം ആണ് പരിപാടി സംഘടിപ്പിച്ചത്. ബേക്കൽ റിസോർട്സ് ഡവലപ്‌മെന്റ് കോർപ്പറേഷൻ, ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷൻ കൗൺസിൽ, പെരിയടുക്ക എം.പി ഇന്റർനാഷണൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരും ശുചീകരണ യജ്ഞത്തിൽ കൈകോർത്തതോടെ നീക്കം ചെയ്തത് ഒരു ടൺ മാലിന്യം. ഇതിൽ 368 കിലോയും പ്ലാസ്റ്റിക് മാലിന്യമാണ്. പേപ്പർ, ഗ്ലാസ്, മെറ്റൽ, തുണി, റബ്ബർ മാലിന്യങ്ങളാണ് മറ്റുള്ളവ.
രാവിലെ ഏഴിന് ആരംഭിച്ച ശുചീകരണം ഉച്ച വരെ നീണ്ടു. കടൽത്തീരത്ത് ചിതറിക്കിടന്ന പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ മണിക്കൂറുകളോളമെടുത്താണ് ശേഖരിച്ചത്. പിന്നീട് ഇവ തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് മഹയൂബ ഇക്കോ സൊലൂഷൻസിന് കൈമാറി. വിദ്യാർത്ഥികൾ കടൽത്തീര ശുചീകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന മണൽ ശിൽപ്പവും ഒരുക്കി.
വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുർ ഉദ്ഘാടനം ചെയ്തു. കടൽത്തീര സംരക്ഷണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം ശുചീകരണവും ബോധവത്കരണവും തുടരണമെന്ന് ആവശ്യപ്പെട്ടു. ബി.ആർ.ഡി.സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, മഹയൂബ ഇക്കോ സൊലൂഷൻസ് മാനേജിംഗ് ഡയറക്ടർ കുഞ്ഞബ്ദുള്ള, ബേക്കൽ ബീച്ച് പാർക്ക് ഡയറക്ടർ മുഹമ്മദ് അനസ്, എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. എസ്. അൻബഴഗി, ടെക്നിക്കൽ ഓഫീസർ ഡോ. വി. സുധീഷ് എന്നിവർ സംസാരിച്ചു.
ശുചീകരണത്തിൽ പങ്കെടുത്തവർ വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുറിനും അദ്ധ്യാപകർക്കുമൊപ്പം