
കൂത്തുപറമ്പ്:കൂത്തുപറമ്പ് എഡുക്കേഷണൽ കോ ഓപ്പ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പിൽ തുടങ്ങിയ സി.ഇ.എ.കെ കോളജിന്റെ ഔപചാരികമായ ഉദ്ഘാടനം പാറാലിലെ റൂറൽ ബാങ്ക് ആഡിറ്റോറിയത്തിന് സമീപം കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം എൻ സുകന്യ നിർവ്വഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അഫിലിയേഷൻ ലഭിച്ച കോളേജിൽ ബികോം (കോ ഓപറേഷൻ) കോഴ്സിന് ഈ മാസം 19 വരെ അപേക്ഷിക്കാം . ഏതാനും സീറ്റുകൾ ഒഴിവുണ്ട്.എം.കെ.വിനോദ് കുമാർ ടി.പവിത്രൻ, കെ.ധനഞ്ജയൻ, വി.സുജാത ടീച്ചർ, ആർ.ഹേമലത, ടി.ബാലൻ, ടി.ദേവാനന്ദൻ, ടി.വി.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.നിർമലഗിരി കോളജ് ടിട്ടയേർഡ് പ്രൊഫസർ ഡോ. ജയിംസ് പോൾ കോളേജ് ലൈബ്രറിയിലേക്ക് തന്റെ പുസ്തക ശേഖരം നൽകി.